മലപ്പുറം പുതിയങ്ങാടി നേർച്ചയ്കക്കിടെ ഇടഞ്ഞ ആന വലിച്ചെറിഞ്ഞ് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ഏഴൂർ സ്വദേശി കൃഷ്ണൻകുട്ടി(60) അന്തരിച്ചു. നേർച്ചയ്ക്കിടെ ഇടഞ്ഞ ആന കൃഷ്ണൻ കുട്ടിയെയും ഹംസ എന്ന ആളെയും തുമ്പിക്കൈയിൽ പിടിയ്ക്കുകയായിരുന്നു. ഹംസ അത്ഭുതകരമായി രക്ഷപ്പെട്ടു. എന്നാൽ കൃഷ്ണൻകുട്ടിയെ തൂക്കിയെടുത്ത് ഉയർത്തിയ ആന താഴേക്ക് എറിയുകയായിരുന്നു.