അസുഖബാധിതനായ പിതാവിന് തന്റെ കരൾ ദാനം ചെയ്യാനുള്ള അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് പ്രായപൂർത്തിയാകാത്ത മകൾ. ഹൈക്കോടതിക്ക് മുന്നിലാണ് അനുമതി തേടിയിരിക്കുന്നത്.
ഗവൺമെന്റ് പ്ലീഡറോട് ഈ വിഷയത്തിൽ വിവരങ്ങൾ നൽകാൻ നിർദ്ദേശിച്ചിട്ടുണ്ട്. അടുത്ത വാദത്തിന് മുമ്പ് വിശദമായ വിവരങ്ങൾ ഹാജരാക്കാനാണ് നിർദ്ദേശം. അവയവ ദാന ചട്ടപ്രകാരം ദാതാവിന്റെ വയസ് പതിനെട്ട് വയസിന് മുകളിലായിരിക്കണമെന്നുണ്ട്.
പതിനേഴുകാരിയായ പരാതിക്കാരിയെ പ്രതിനിധീകരിച്ച് അമ്മയാണ് കോടതിയിൽ ഹാജരായത്. കുട്ടിയുടെ അച്ഛൻ ഗുരുതരമായ രോഗത്തോട് മല്ലിട്ട് കൊണ്ടിരിക്കുകയാണ്. കരൾ രോഗം ഗുരുതരമായ സാഹചര്യത്തിൽ ഹർജിക്കാരിയുടെ പിതാവിന് കരൾ മാറ്റിവയ്ക്കലാണ് ഏറ്റവും നല്ല മാർഗമെന്ന് നേരത്തെ ഡോക്ടർമാർ നിർദേശിച്ചിരുന്നു. ഇതേ തുടർന്നാണ് കരൾ ദാനം ചെയ്യാൻ മകൾ തയാറായത്. കുട്ടിയുടെ ഹർജിയിൽ കരളിന്റെ ഒരു ഭാഗം പിതാവിനായി നൽകാൻ താൻ തയാറാണെന്ന് പറയുന്നുണ്ട്. അവയങ്ങൾ ദാനം ചെയ്യുന്നതിന് ആരോഗ്യപരമായ തടസങ്ങൾ തനിക്കില്ലെന്നും കുട്ടി പറയുന്നു. ഡോക്ടർമാരുടെ ഭാഗത്ത് നിന്നും പ്രശ്നങ്ങൾ ഇല്ലെന്നും കുട്ടി ചൂണ്ടിക്കാണിച്ചു. പിതാവിന് 48 വയസാണ്. കുടുംബത്തിന്റെ ഏക ആശ്രയമാണെന്നും ഹർജിയിൽ പറയുന്നു.
English Summary: A minor daughter sought permission from the High Court for organ donation
You may also like this video