വൈദ്യനെന്ന വ്യാജേന ചികിത്സയ്ക്കാൻ എത്തി ബാലികയെ പീഡിപ്പിച്ച പ്രതിക്ക് 40 വർഷം കഠിന തടവും 4 ലക്ഷം രൂപ പിഴയും. ചങ്ങനാശേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഫാസ്റ്റ് ട്രാക്ക് ജഡ്ജ് ജി പി ജയകൃഷ്ണൻ വിധി പ്രസ്താവിച്ചത്. പത്തനംതിട്ട തിരുവല്ല പരുമല തിക്കപുഴ കല്‍ല്പറമ്പിൽ വീട്ടിൽ ജ്ഞാനദാസിനെയാണ് ശിക്ഷിച്ചത്.
2019 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. ബാലികയുടെ കുടുംബത്തിൽ നിന്നും വൻ തുക പല പ്രാവശ്യം കൈപ്പറ്റിയതായും കുടുംബം പ്രതിക്കെതിരെ ആരോപണം ഉയർത്തിയിരുന്നു. പിഴത്തുകയും ഇരയ്ക്ക് നൽകണം. തുക നൽകാത്തപക്ഷം ആറു വർഷം കൂടി ശിക്ഷ അനുഭവിക്കണം. പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 29 സാക്ഷികളെയും 27 പ്രമാണങ്ങൾ 13 തൊണ്ടികൾ എന്നിവ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ട് അഡ്വ.പി എസ് മനോജ് ഹാജരായി. കേസിന്റെ അന്വേഷണ ചുമതല ചങ്ങനാശേരി സി ഐ പി വി മനോജ് കുമാറിനായിരുന്നു.
English Summary: A minor girl was molested by pretending to be a doctor; 40 years rigorous imprisonment and fine for the accused
You may also like this video