Site iconSite icon Janayugom Online

ഇടുക്കിയില്‍ നാല് വയസുകാരനെ കൊന്ന് അമ്മ ജീവനൊടുക്കി

ഇടുക്കി പണിക്കൻകുടി പറുസിറ്റിയിൽ നാല് വയസുകാരനെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി. പെരുമ്പള്ളിക്കുന്നിൽ രഞ്ജിനി, മകൻ ആദിത്യൻ(4) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ലഭിക്കുന്ന വിവരമനുസരിച്ച്, മകൻ ആദിത്യനെ ജനൽ കമ്പിയിൽ കെട്ടിത്തൂക്കിയ ശേഷം രഞ്ജിനി ആത്മഹത്യ ചെയ്യുകയായിരുന്നു. അമ്മയ്ക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ജീവനൊടുക്കുന്നതിന് മുൻപ് രഞ്ജിനി ഭർത്താവ് ഷാനറ്റിനെ വിളിച്ച് വിവരം അറിയിച്ചിരുന്നു. ഭർത്താവ് വിവരം നൽകിയതിനെ തുടർന്ന് അടുത്തുള്ള നാട്ടുകാർ ഓടിക്കൂടിയപ്പോഴാണ് രഞ്ജിനിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞ് ആദിത്യന് നേരിയ തോതിൽ ജീവനുണ്ടെന്ന് മനസ്സിലാക്കിയ നാട്ടുകാർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെള്ളത്തൂവൽ പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Exit mobile version