കൊല്ലം കരുനാഗപ്പള്ളിയിൽ രണ്ട് മക്കളെ തീകൊളുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു. കരുനാഗപ്പള്ളി സ്വദേശിനി താരയാണ് ആത്മഹത്യ ചെയ്ത്‌ത്. മക്കളായ അനാമിക, ആത്മിക എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ആറും ഒന്നരയും വയസുള്ള മക്കളെ തീ കൊളുത്തിയ ശേഷം യുവതി സ്വയം തീകൊളുത്തുകയായിരുന്നുവെന്നാണ് വിവരം. ഗുരുതരമായി പൊള്ളലേറ്റ മൂവരും വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. കുടുംബ പ്രശ്നമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക വിവരം. പ്രവാസിയായ ഇവരുടെ ഭർത്താവ് ഇന്ന് നാട്ടിലെത്താനിരിക്കെയാണ് ദാരുണ സംഭവം. ഭർത്താവിൻറെ വീട്ടുകാരുമായി സ്വത്തുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ നിലനിന്നിരുന്നതായാണ് വിവരം. താരയുടെ മൃതദേഹം വണ്ടാനം മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്.

