Site iconSite icon Janayugom Online

1.200 കിലോഗ്രാം കഞ്ചാവുമായി തമിഴ്‌നാട് സ്വദേശി പിടിയില്‍

അതിര്‍ത്തി ചെക്ക്‌പോസ്റ്റിലൂടെ മറികടക്കുന്നതിനിടയില്‍ കഞ്ചാവുമായി വദ്ധ്യവയോധികന്‍ പിടിയില്‍. കുമളിയിലെ കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ കേരള എക്‌സൈസ് ചെക്ക് പോസ്റ്റ് കടക്കുന്നതിനിടയിലാണ് 1.200 കിലോ കഞ്ചാവുമായി തേനി ഉത്തമപാളയം മാന്തക്കുളം സൗത്ത് കരയില്‍  മുരുകന്‍ എന്നയാളെ അറസ്‌റ് ചെയ്തത്. തമി്ഴ്‌നാട്ടില്‍ ബിഗ്‌ഷോപ്പറില്‍ കഞ്ചാവുമായി എത്തിയ മുരുകന്‍ 15000 രൂപ കിലോ വിലനിരവാരത്തില്‍ മുണ്ടകയത്ത് എതിച്ച് നല്‍കുവാനായാണ് കുമളിയിലെ ചെക്ക്‌പോസ്സില്‍ ബസില്‍ വന്ന് ഇറങ്ങിയത്.

നടന്ന് വന്ന ഇയാളെ കേരള എക്‌സൈസ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചതോടെ പിടിയിലാവുകയായിരുന്നു. പീരുമേട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം കെ പ്രസാദ്, പ്രിവന്റീവ്  ഓഫീസര്‍ ജയന്‍. പി ജോണ്‍, ബിജു പി എ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ നദീര്‍ കെ ഷംസ്, ജോസ് പി, മുകേഷ് ആര്‍, അജേഷ് കുമാര്‍ കെ എന്‍, ഡ്രൈവര്‍ സുമേഷ് പി എസ് എന്നിവര്‍ പങ്കെടുത്തു. പ്രതിയെ പീരുമേട് കോടതിയില്‍ ഹാജരാക്കി.

Eng­lish Sum­ma­ry: A native of Tamil Nadu arrest­ed with 1.200 kg of ganja
You may also like this video

Exit mobile version