Site iconSite icon Janayugom Online

സിനിമയില്‍ അഭിനയിക്കാനെത്തിയ ഒന്‍പത് വയസുകാരിയെ പീഡിപ്പിച്ചു; പ്രതിയ്ക്ക് 136 വര്‍ഷം കഠിന തടവ് വിധിച്ച് കോടതി

സിനിമയിൽ അഭിനയിക്കാനെത്തിയ ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയ്ക്ക് 136 വർഷം കഠിനതടവും 1,97,500 രൂപ പിഴയും വിധിച്ച് കോടതി. കങ്ങഴ കടയനിക്കാട് കോണേക്കടവ് സ്വദേശിയും സിനിമ സീരിയൽ നടനുമായ എം കെ റെജിയെ (52) ആണ് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. ഷൂട്ടിങ്ങിനായി വാടകയ്‌ക്കെടുത്ത വീട്ടിൽവെച്ചാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. 2023 മെയ് 31 നാണ് സംഭവം. പിഴത്തുകയിൽ 1,75,000 രൂപ അതിജീവിതയ്ക്ക് നൽകണമെന്ന് ജഡ്ജി റോഷൻ തോമസ് ഉത്തരവിൽ പറഞ്ഞു. മേലുകാവ് എസ്എച്ച്ഒ ആയിരുന്ന രഞ്ജിത് കെ വിശ്വനാഥന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജോസ് മാത്യു തയ്യിലാണ് ഹാജരായത്.

Exit mobile version