Site iconSite icon Janayugom Online

ചിങ്ങവനത്ത് വാഹനാപകടം; ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

ചിങ്ങവനം ഗോമതിക്കവലയിൽ നിയന്ത്രണം വിട്ട കാർ മീൻകടയിലേയ്ക്ക് ഇടിച്ചു കയറി ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. മീൻകടയിലെ ജീവനക്കാരനായ ഇതര സംസ്ഥാന തൊഴിലാളിയാണ് മരിച്ചത്.

അപകടത്തിൽപ്പെട്ട കാർ മീൻകടയും, സമീപത്ത് പാർക്ക് ചെയ്തിരുന്ന പെട്ടിയോട്ടിറക്ഷയും ഇടിച്ചു തകർത്തു.അപകടത്തെ തുടർന്ന് കാർ ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്.

ഇന്ന് രാവിലെ എട്ടുമണിയോടെ എംസി റോഡിൽ ചിങ്ങവനം ഗോമതിക്കവലയിലായിരുന്നു അപകടം. ചങ്ങനാശേരി ഭാഗത്തു നിന്നും എത്തിയ കാർ അമിത വേഗത്തില്‍ മീൻകടയിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. മീൻകടയ്ക്കുള്ളിൽ ജോലി ചെയ്യുകയായിരുന്ന ഇതരസംസ്ഥാന തൊഴിലാളി കാറിനും കടയ്ക്കുമിടയിൽ കുടുങ്ങി.

നാട്ടുകാരും പൊലീസും ചേർന്നു നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിൽ ഇതരസംസ്ഥാന തൊഴിലാളിയെ കാറിനടിയിൽ നിന്നും പുറത്തെടുത്തു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ഇദ്ദേഹത്തെ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അപകടത്തെ തുടർന്ന് എംസി റോഡിൽ അരമണിക്കൂറോളം ഗതാഗതവും തടസപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ ചിങ്ങവനം പൊലീസ് കേസെടുത്തു.

Eng­lish summary;A non-state work­er died in a road acci­dent in Chinganavanam

You may also like this video;

Exit mobile version