Site iconSite icon Janayugom Online

യുപിയിലെ കനൌജ് റെയിൽവേ സ്റ്റേഷൻറെ ഒരു ഭാഗം തകർന്ന് വീണ് വൻ അപകടം

ഉത്തർപ്രദേശിലെ കനൌജ് റയിൽവേ സ്റ്റേഷനിലെ പണി നടന്നുകൊണ്ടിരുക്കുന്ന കെട്ടിടം തകർന്ന് വീണ് നിരവധി തൊഴിലാളികൾ കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിൽ പെട്ടു. റയിൽവേ സ്റ്റേഷൻ മോഡി പിടിപ്പിക്കുന്നതിൻറെ ഭാഗമായി ഇരുനില കെട്ടിടത്തിൻറെ പണി നടക്കുന്നതിനിടെയാണ് സംഭവം.

അപകടം നടക്കുമ്പോൾ 35ഓളം തൊഴിലാളികൾ സംഭവ സ്ഥലത്തുണ്ടായിരുന്നു. റയിൽവേ ‚പൊലീസ്,അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ രക്ഷാപ്രവർത്തനങ്ങളിലൂടെ 23  തൊഴിലാളികളെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും രക്ഷപ്പെടുത്തിയിട്ടുണ്ട്.

സംസ്ഥാന സർക്കാർ അപകടത്തിൽ ഗുരുതര പരിക്കേറ്റവർക്ക് 50,000 രൂപയും ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടവർക്ക് 5,000 രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. ദുരിതാശ്വാസ രക്ഷാ പ്രവർത്തനങ്ങൾ യുദ്ധ കാലാടിസ്ഥാനത്തിൽ നടക്കുന്നുണ്ടെന്ന് നോർത്ത് ഈസ്റ്റേൺ റെയിൽവേ അറിയിച്ചു.

Exit mobile version