മുംബൈയില്‍ പതിനഞ്ചുകാരിയെ സ്കൂളില്‍ വച്ച് പീഡിപ്പിച്ച പ്യൂണ്‍ അറസ്റ്റില്‍. സെപ്റ്റംബര്‍ അഞ്ചിന് അധ്യാപക ദിനത്തിലാണ് പെണ്‍കുട്ടിയെ പ്യൂള്‍ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് പീഡിപ്പിച്ചത്.വീട്ടിലെത്തിയ പെണ്‍കുട്ടിയുടെ സ്വഭാവത്തില്‍ അസ്വാഭാവികത തോന്നിയ വീട്ടുകാര്‍ സ്കൂളില്‍ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തായത്.
സംഭവത്തിന് ശേഷം പ്യൂണ്‍ സ്കൂളില്‍ വരാതായതോടെ ഗംദേവി പൊലീസ് സ്റ്റേഷനില്‍ സ്കൂള്‍ മാനേജ്മെന്റ് തന്നെ പരാതി നല്‍കിയത്. കുട്ടിയെ നിരവധി തവണ ഉപദ്രവിച്ചെന്നും കുട്ടിയുടെ ഫോണിലേക്ക് വീഡിയോ കോൾ വിളിച്ചിരുന്നെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
English Summary:A peon who molested a 15-year-old girl at school was arrested
You may also like this video