19 May 2024, Sunday

Related news

May 18, 2024
May 18, 2024
May 18, 2024
May 16, 2024
May 12, 2024
May 12, 2024
May 12, 2024
May 10, 2024
May 7, 2024
May 4, 2024

പതിനഞ്ചുകാരിയെ സ്കൂളില്‍ വച്ച് പീഡിപ്പിച്ച പ്യൂണ്‍ അറസ്റ്റില്‍

Janayugom Webdesk
മുംബൈ
September 11, 2022 8:43 pm

മുംബൈയില്‍ പതിനഞ്ചുകാരിയെ സ്കൂളില്‍ വച്ച് പീഡിപ്പിച്ച പ്യൂണ്‍ അറസ്റ്റില്‍. സെപ്റ്റംബര്‍ അഞ്ചിന് അധ്യാപക ദിനത്തിലാണ് പെണ്‍കുട്ടിയെ പ്യൂള്‍ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് പീഡിപ്പിച്ചത്.വീട്ടിലെത്തിയ പെണ്‍കുട്ടിയുടെ സ്വഭാവത്തില്‍ അസ്വാഭാവികത തോന്നിയ വീട്ടുകാര്‍ സ്‌കൂളില്‍ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തായത്.

സംഭവത്തിന് ശേഷം പ്യൂണ്‍ സ്കൂളില്‍ വരാതായതോടെ ഗംദേവി പൊലീസ് സ്‌റ്റേഷനില്‍ സ്‌കൂള്‍ മാനേജ്‌മെന്റ് തന്നെ പരാതി നല്‍കിയത്. കുട്ടിയെ നിരവധി തവണ ഉപദ്രവിച്ചെന്നും കുട്ടിയുടെ ഫോണിലേക്ക് വീഡിയോ കോൾ വിളിച്ചിരുന്നെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. പോക്‌‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

Eng­lish Summary:A peon who molest­ed a 15-year-old girl at school was arrested
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.