Site icon Janayugom Online

കള്ളക്കുറിച്ചിയിൽ പ്ലസ് ടു വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്ന് പേർ അറസ്റ്റിൽ

തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചിയിൽ പ്ലസ് ടു വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ക്രൈംബ്രാഞ്ച് സിഐഡി സംഘത്തിന്റെ നേതൃത്വത്തിലാണ് ആത്മഹത്യാക്കുറിപ്പിൽ പേരുണ്ടായിരുന്ന രണ്ട് അധ്യാപകരേയും പ്രിൻസിപ്പലിനയും പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് കണിമയൂർ ശക്തി മെട്രിക്കുലേഷൻ സ്കൂൾ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നും പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത്. സ്കൂളിലെ അധ്യാപകർ മാനസികമായി പീഡിപ്പക്കുന്നുവെന്ന് കത്തെഴുതി വച്ചായിരുന്നു ആത്മഹത്യ.

പഠിക്കണമെന്നാവശ്യപ്പെട്ട് സ്‌കൂളിലെ രണ്ട് അധ്യാപകര്‍ മാനസിക പീഡനം നടത്തിയെന്ന് കുട്ടിയുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. സ്‌കൂളിലെ മറ്റു കുട്ടികളും ഇതേരീതില്‍ പെരുമാറിയെന്നും കുറിപ്പിലുണ്ട്.

കുറ്റാരോപിതരെ അറസ്റ്റ് ചെയ്യണമെന്നും കേസ് ക്രൈംബ്രാഞ്ചിന് വിടണമെന്നുമായിരുന്നും ആവശ്യപ്പെട്ട് വൻ പ്രതിഷേധമാണ് ഇന്നലെയുണ്ടായത്. മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടം ഇന്നലെ നടത്തിയെങ്കിലും സ്വീകരിക്കാൻ കുടുംബം തയ്യാറായില്ല. ബന്ധുക്കളും നാട്ടുകാരും ആശുപത്രിക്കു മുന്നിലെ റോഡ് ഉപരോധിച്ചു. കുറ്റക്കാർക്കെതിരെ നടപടിയെടുക്കാതെ മൃതദേഹം സ്വീകരിക്കില്ലെന്നായിരുന്നു കുടുംബത്തിന്റെ നിലപാട്.

വിദ്യാര്‍ഥിനിയുടെ ബന്ധുക്കളും നാട്ടുകാരും സ്‌കൂള്‍ ആക്രമിച്ചു. 30 സ്‌കൂള്‍ ബസും നാലു പൊലീസ് വാഹനങ്ങളും ഉള്‍പ്പെടെ 50ലേറെ വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കി. സ്‌കൂള്‍ കെട്ടിടം തല്ലിത്തകര്‍ത്തു. പൊലീസും നാട്ടുകാരും തമ്മില്‍ ഏറ്റുമുട്ടി. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് ആകാശത്തേക്ക് വെടിവച്ചു. കണ്ണീര്‍ വാതകം പ്രയോഗിച്ചു. പിരിഞ്ഞുപോകാതെ പ്രതിഷേധക്കാര്‍ സ്‌കൂളിനകത്ത് അക്രമം നടത്തുകയായിരുന്നു.

സംഘര്‍ഷത്തിനിടെ നിരവധി പേര്‍ക്ക് പരുക്കേറ്റു. എന്നാല്‍, കുട്ടിയോട് പഠിക്കാന്‍ ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നാണ് അധ്യാപകരുടെ  ഇന്നലെ മൊഴി നല്‍കിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത ശേഷം അധ്യാപകരെ വിട്ടയച്ചിരുന്നു.

Eng­lish summary;A per­son has been arrest­ed in the case of the sui­cide of a Plus Two stu­dent in kallakurichi

You may also like this video;

Exit mobile version