സിവിൽ പൊലീസ് ഓഫിസറെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിൽ മൂന്നുപേര്‍ അറസ്റ്റില്‍. നെടുങ്കാട് സ്വദേശി ജിതിന്(24), രജീഷ്(26), ലിജോ മോന്(28) എന്നിവരാണ് അറസ്റ്റിലായത്. കഞ്ചാവ് വിൽപനയുമായി ബന്ധപ്പെട്ട് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച രാത്രി ബണ്ട് റോഡ് ഭാഗത്ത് ജീപ്പുമായി എത്തിയ കരമന സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ ജയചന്ദ്രനാണ് ആക്രമിക്കപ്പെട്ടത്. വയറിനും കാലിനുമാണ് കുത്തേറ്റത്. ജയചന്ദ്രന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.
കഞ്ചാവ് വിൽപ്പന അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ കുത്തി പരിക്കേല്‍പ്പിച്ചു; മൂന്നുപേർ അറസ്റ്റിൽ
