രൂപ റെക്കോഡ് ഇടിവില്‍. ഇന്നലെ എട്ട് പൈസയിടിഞ്ഞ് യുഎസ് ഡോളറിനെതിരെ 84.50 എന്ന എക്കാലത്തെയും താഴ്ന്ന നിലയിലെത്തി. ആഭ്യന്തര ഓഹരി വിപണിയിലെ വന്‍തോതിലുള്ള വിറ്റഴിക്കല്‍, വിദേശനിക്ഷേപത്തിന്റെ പുറത്തേക്കുള്ള ഒഴുക്ക്, സംഘര്‍ഷങ്ങളെത്തുടര്‍ന്ന് ക്രൂഡ് ഓയില്‍ വിലയുയരുന്നത് എന്നിവയാണ് വിലയിടിവിന് കാരണമായത്.
റഷ്യ- ഉക്രെയ്ന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് എല്ലാവരും വിശ്വാസത്തിലെടുത്തതോടെ ഡോളറിന് കരുത്തേറിയതാണ് വിലയിടിവിലേക്ക് നയിച്ചതെന്ന് വിദേശവ്യാപാരികള്‍ പറയുന്നു.