ജമ്മു കാശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ മലയാളിയും .ഇടപ്പള്ളി മങ്ങാട്ട് റോഡിൽ നാരായണ മേനോൻ്റെ മകൻ രാമചന്ദ്രൻ (65) ആണ് കൊല്ലപ്പെട്ടത്. തൃപ്പൂണിത്തുറ സ്വദേശിയായ ബന്ധുവിനാണ് ഇത് സംബന്ധിച്ച വിവരം ലഭിച്ചത്. രാമചന്ദ്രനും ഭാര്യ ഷീലയും മകളും മകളുടെ രണ്ടു മക്കളും ഉൾപ്പെടുന്ന സംഘമാണ് കൊച്ചിയിൽ നിന്നും ഹൈദരാബാദ് വഴി ജമ്മു കാശ്മീരിലേക്ക് യാത്ര പോയത്.
സൈനിക വേഷത്തിലെത്തിയ സംഘം ഐഡി കാർഡ് ചോദിച്ചതിന് ശേഷം കുടുംബത്തിന് മുന്നിൽ വെച്ച് വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു.

