വിഴിഞ്ഞത്ത് നിന്ന് കാണാതായ രണ്ടാമത്തെ വള്ളവും കണ്ടെത്തി. വള്ളത്തിലുണ്ടായിരുന്ന് നാല് പേരും സുരക്ഷിതരാണ്. തമിഴ്നാട് കുളച്ചലിന് സമീപത്ത് നിന്നാണ് വള്ളം കണ്ടെത്തിയത്. ഇതോടെ കാണാതായ 9 മത്സ്യത്തൊഴിലാളികളിൽ 8 പേരെ കണ്ടെത്തി. കണ്ടെത്തിയ മത്സ്യത്തൊഴിലാളികളെ കോസ്റ്റ് ഗാർഡിന് കൈമാറി. വ്യാഴാഴ്ചയായിരുന്നു ഇഈവർ മത്സ്യബന്ധനത്തിനായി ഉൾക്കടലിലേക്ക് പോയത്. വെള്ളിയാഴ്ച മടങ്ങി വരേണ്ടവർ ബോട്ടിൻറെ ഡീസൽ തീർന്നതിനെത്തുടർന്ന് കടലിൽ കുടുങ്ങുകയായിരുന്നു. തമിഴ്നാട്ടിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളുടെ ബോട്ടാണ് ഇവരെ കണ്ടെത്തിയത്.
വിഴിഞ്ഞത്ത് നിന്ന് കാണാതായ രണ്ടാമത്തെ വള്ളവും കണ്ടെത്തി

