Site iconSite icon Janayugom Online

പെൺകുട്ടികളുടെ ഹോസ്‌റ്റലിൽ സമയനിയന്ത്രണം മെഡിക്കൽ കോളജുകൾക്കായി പ്രത്യേക ഉത്തരവ്‌ ഇറക്കും

2019 ലെ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്‌ മെഡിക്കൽ കോളേജുകൾക്ക്‌ ബാധകമല്ലെന്ന്‌ സംസ്ഥാനസർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഈ ഉത്തരവ്‌ പ്രധാനമായും വകുപ്പിന്റെ കീഴിലുള്ള കോളേജുകൾക്കുള്ളതാണ്‌. ഈ ഉത്തരവ്‌ മെഡിക്കൽ കോളേജുകൾ ഉൾപ്പെടെയുള്ള മറ്റ്‌ കോളേജുകൾ നടപ്പാക്കുന്നുണ്ട്‌. ഈ സാഹചര്യത്തിൽ മെഡിക്കൽ കോളേജുകൾക്കായി സർക്കാർ ഉടൻ പ്രത്യേക ഉത്തരവിറക്കുമെന്നും സർക്കാർ അറിയിച്ചു.

ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവനുസരിച്ച് രാത്രി ഒമ്പതരക്ക് ശേഷം വിദ്യാർഥിനികൾ ഹോസ്റ്റലിൽ നിന്ന് പുറത്തിറങ്ങുന്നതിന് വിലക്ക് ഏർപ്പെടുത്തിയതിനെതിരെ കോഴിക്കോട് ഗവ. മെഡിക്കൽ കോളജിലെ വിദ്യാർഥിനികൾ നൽകിയ ഹർജി ജസ്‌റ്റിസ്‌ ദേവൻ രാമചന്ദ്രൻ പരിഗണിക്കുന്നതിനിടെയാണ്‌ സർക്കാർ നിലപാട്‌ അറിയിച്ചത്‌.

Eng­lish Sum­ma­ry: A sep­a­rate order will be issued for med­ical col­leges to reg­u­late tim­ings in girls’ hostels

You may also like this video

Exit mobile version