Site iconSite icon Janayugom Online

ഡല്‍ഹിയില്‍ ബിജെപിക്ക് തിരിച്ചടി: നാമനിര്‍ദേശം ചെയ്തവര്‍ക്ക് വോട്ട് ചെയ്യാനാകില്ല

DelhiDelhi

ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്‌സേന നാമനിര്‍ദേശം ചെയ്ത അംഗങ്ങള്‍ക്ക് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനാകില്ലെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് എഎപി സമര്‍പ്പിച്ച ഹര്‍ജിയില്‍ ഉത്തരവു പുറപ്പെടുവിച്ചത്. എംസിഡി മേയര്‍ തെരഞ്ഞെടുപ്പ് 24 മണിക്കൂറിനുള്ളില്‍ പ്രഖ്യാപിക്കണമെന്നും ലെഫ്റ്റനന്റ് ഗവര്‍ണറോട് സുപ്രീം കോടതി ഉത്തരവായി.
നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ക്ക് വോട്ടു രേഖപ്പെടുത്താന്‍ ഗവര്‍ണര്‍ അവസരം സൃഷ്ടിച്ചതോടെ എംസിഡി മേയര്‍ തെരഞ്ഞെടുപ്പ് മൂന്നാം വട്ടവും അലസിപ്പിരിഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് തടസപ്പെടുത്തുന്നതിനെതിരെയും നോമിനേറ്റ് ചെയ്ത അംഗങ്ങളെ വോട്ടെടുപ്പില്‍ പങ്കെടുപ്പിക്കുന്നതിനെതിരെയും എഎപിയുടെ മേയര്‍ സ്ഥാനാര്‍ത്ഥി ഷെല്ലി ഒബ്‌റോയ് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. 

നാമനിർദേശം ചെയ്ത അംഗങ്ങൾക്ക് വോട്ടവകാശമില്ലെന്ന് ഭരണഘടനയുടെ അനുഛേദം 243 ൽ വ്യക്തമാണെന്ന് കോടതി പറഞ്ഞു. മേയർ തെരഞ്ഞെടുപ്പ് ആദ്യം നടത്തണം. ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പിനുള്ള യോഗങ്ങളിൽ മേയര്‍ അധ്യക്ഷത വഹിക്കുമെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു.
കഴിഞ്ഞ 15 വര്‍ഷമായി ഡല്‍ഹി മുനിസിപ്പല്‍ ഭരണം കൈയ്യടക്കി വച്ചിരുന്ന ബിജെപിയില്‍ നിന്നും എഎപി ഇക്കുറി അധികാരം പിടിച്ചെടുക്കുകയായിരുന്നു. തോല്‍വി മുന്‍കൂട്ടി കണ്ട് അതിനു തടയിടാന്‍ മുനിസിപ്പല്‍ കോര്‍പറേഷനുകളെ സംയോജിപ്പിച്ച നിയമം കേന്ദ്രം പാസാക്കിയിരുന്നു. ഇതിനു ശേഷം 250 വാര്‍ഡുകളായി തിരിച്ച മണ്ഡലങ്ങളില്‍ 134 എണ്ണത്തില്‍ എഎപി വിജയിച്ചു കയറി. ബിജെപിക്ക് 104 സീറ്റുകള്‍ മാത്രമാണ് നേടാനായത്. ഇതേ തുടര്‍ന്നാണ് മേയര്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ബിജെപി പിന്‍വാതില്‍ നീക്കം നടത്തിയത്. 

Eng­lish Sum­ma­ry: A set­back for BJP in Del­hi: Nom­i­nat­ed can­di­dates can­not vote

You may also like this video

Exit mobile version