അക്രമിയുടെ കുത്തേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന ബോളിവുഡ് താരം സെയ്ഫ് അലിഖാന്‍ ആശുപത്രി വിട്ടു. കഴിഞ്ഞ 6 ദിവസമായി അദ്ദേഹം മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് നടന് ബാന്ദ്രയിലെ വീട്ടില്‍ വച്ച് കുത്തേറ്റത്. ഗുരുതര പരിക്കുകളോടെ ആശുപത്രിയിലെത്തിച്ച സെയ്ഫിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.
നടന് കഴുത്തിലും നട്ടെല്ലിന് സമീപവും ആഴത്തിലുള്ള മുറിവ് ഉണ്ടായിരുന്നു. മോഷണ ശ്രമത്തിനിടെയാണ് അക്രമി നടനെ കുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ബംഗ്ലാദേശ് സ്വദേശിയായ പ്രതി ഷെരിഫുള്‍ ഇസ്ലാം ഷെഹ്ഷാദിനെ പൊലീസ് പിടികൂടിയിരുന്നു.

