Site iconSite icon Janayugom Online

കേരളത്തെ സഹായിക്കാൻ 31നകം പ്രത്യേക പദ്ധതി രൂപീകരിക്കണം: സുപ്രീംകോടതി

കേരളത്തിന്റെ സാഹചര്യങ്ങള്‍ പ്രത്യേകമായി കണ്ട് ഈ മാസം 31നുള്ളില്‍ അവരെ സഹായിക്കാന്‍ വേണ്ട പദ്ധതി രൂപീകരിക്കുന്ന കാര്യം പരിഗണക്കണമെന്ന് സുപ്രീംകോടതി .ഈ വര്‍ഷമെടുക്കുന്ന കടം അടുത്ത സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ തട്ടിക്കിഴിക്കുന്ന രീതിയിലുള്ള വ്യവസ്ഥകള്‍ ഉണ്ടാക്കാം. വിദഗ്ധരുമായി ആലോചിച്ച് ചെയ്യാന്‍ പറ്റുന്ന കാര്യം കോടതിയടെ അറിയിക്കണമെന്നും നാളെ മറുപടി നല്‍കണമെന്നും സുപ്രീംകോടതി കേന്ദ്രത്തോട് നിര്‍ദ്ദേശിച്ചു.

വായ്പാ പരിധി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് കേരളം നല്‍കിയ ഹര്‍ജിയിലാണ് കേന്ദ്രത്തിന്റെ നിര്‍ദ്ദേശം. ഏപ്രീല്‍ ഒന്നിന് 5000കോടി അനുവദിക്കാമെന്ന് അറിയിച്ചു.അതേസമയം കേരളത്തിന് സമാനമായ രീതിയിൽ സാമ്പത്തിക പ്രതിസന്ധിയിലായ 9 സംസ്ഥാനങ്ങൾ 14 വട്ടം പ്രത്യേക സഹായത്തിനായി അപേക്ഷ നൽകിയിട്ടും അത് നിഷേധിച്ചതായി കേന്ദ്ര സർക്കാർ കോടതിയിൽ വെളിപ്പെടുത്തി. എന്നാൽ പ്രത്യേക സാഹചര്യത്തിൽ ഇളവ് നൽകുന്നതിൽ എന്താണ് തെറ്റെന്ന് കോടതി കേന്ദ്രത്തോട് ചോദിച്ചു. 

കേരളത്തിന്റെ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഒറ്റത്തവണ സഹായ പാക്കേജ് നൽകി കൂടേയെന്നും സുപ്രീം കോടതി ചോദിച്ചു.മറ്റ് സംസ്ഥാനങ്ങൾക്ക് ഏർപ്പെടുത്തുന്ന ഉപാധികളേക്കാൾ കർശന ഉപാധികൾ വേണമെങ്കിൽ ഏർപ്പെടുത്താം. പക്ഷേ, അവരുടെ കാര്യത്തിൽ കുറച്ച് കൂടി വിശാല മനസ്കത കാണിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു. ഞങ്ങൾ ഈ കാര്യത്തിൽ വിദഗ്ധരല്ല. പക്ഷേ, നിങ്ങൾക്ക് വിദഗ്ധരുമായി കൂടി ആലോചിച്ച് എന്തെങ്കിലും ചെയ്തു കൊടുക്കാൻ കഴിയും. 

അടുത്ത വർഷം അതിന് അനുസൃതമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താമല്ലോയെന്ന് ജസ്റ്റിസ് സൂര്യകാന്ത് മിശ്ര പറഞ്ഞു. സുപ്രീം കോടതി നിർദേശത്തെ തുടർന്ന് കേരളത്തിന്റെ കാര്യത്തിൽ ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ചർച്ച ചെയ്ത് അറിയിക്കാമെന്ന് കേന്ദ്ര സർക്കാർ കോടതിയിൽ പറഞ്ഞിട്ടുണ്ട്. കേസ് നാളെ വീണ്ടും പരിഗണിക്കും.കടമെടുപ്പിന് മേലുള്ള നിയന്ത്രണം നീക്കണമെന്നും ഫെഡറലിസത്തെ തകർക്കുന്ന കേന്ദ്ര ഇടപെടലുകൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് കേരളം കേന്ദ്രത്തിനെതിരെ കേസ് നൽകിയിരുന്നത്. കേസ് പിൻവലിക്കാതെ അർഹമായ സഹായം പോലും നൽകില്ലെന്ന നിലപാടെടുത്ത കേന്ദ്രത്തിന് അതിൽനിന്ന് പിറകോട്ട് പോകേണ്ടിവന്നു. 13, 608 കോടി രൂപ കോടതി നിർദേശത്തെ തുടർന്ന് അനുവദിക്കേണ്ടിവന്നിരുന്നു. 

Eng­lish Summary: 

A spe­cial scheme should be formed by 31 to help Ker­ala: Supreme Court

You may also like this video:

Exit mobile version