Site iconSite icon Janayugom Online

സാന്ദ്ര തോമസിനെ പുറത്താക്കിയ നടപടിക്ക് സ്റ്റേ

ചലച്ചിത്ര നിര്‍മാാക്കളുടെ സംഘടനയില്‍ നിന്ന് സാന്ദ്ര തോമസിനെ പുറത്താക്കിയ നടപടിക്ക് തിരിച്ചടി. നടപടിയെ സ്റ്റേ ചെയ്ത് കൊണ്ട് എറണാകുളം സബ്കോടതി ഉത്തരവിട്ടു. അന്തിമ ഉത്തരവ് വരുന്നത് വരെ സാന്ദ്രക്ക് പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ തുടരാം. തന്നെ പുറത്താക്കിയ നടപടി ചട്ടവിരുദ്ധമാണെന്ന് കാട്ടി സാന്ദ്ര തോമസ് കോടതിയില്‍ ഉപഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ ഉത്തരവ്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിട്ടതിന് പിന്നാലെ നിര്‍മാതാക്കളുടെ സംഘടനയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് സാന്ദ്ര രംഗത്തെത്തിയിരുന്നു. സിനിമയുടെ തര്‍ക്ക പരിഹാരം നടക്കുന്ന യോഗത്തില്‍ തനിക്ക് ലൈംഗികാധിക്ഷേപം നേരിട്ടെന്ന് കാട്ടി പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ സാന്ദ്ര പരാതി നല്‍കിയിരുന്നു. ഭാരവാഹികള്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സംഘടനയില്‍ നിന്നും സാന്ദ്ര തോമസിനെ പുറത്താക്കിയത്.

Exit mobile version