കഴിഞ്ഞ ദിവസം കോഴിക്കോട് 19 പേരെ കടിച്ച തെരുവ്നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. നായയെ കോർപ്പറേഷൻ ഡോഗ് സ്ക്വാഡ് പിടികൂടി അനിമൽ ബർത്ത് കൺട്രോൾ ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം നായ ചത്തു.
നായയുടെ കടിയേറ്റ നാല് വയസുകാരി ഉൾപ്പെടെ 19 ആളുകളും പേവിഷബാധയ്ക്കെതിരായ പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടുണ്ട്.

