Site iconSite icon Janayugom Online

കോളജ് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

ഡല്‍ഹിയിലെ രോഹിണിയില്‍ കോളജ് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി 18കാരന്‍ ആത്മഹത്യ ചെയ്തതായി പൊലീസ്. മഹാരാജ അഗാര്‍സെന്‍ കോളജില്‍ ഇന്നലെയാണ് ദാരുണ സംഭവം ഉണ്ടായത്. 

ഗാസിയാബാജാദ് സ്വദേശിയും ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിയുമായ പാര്‍ത്ഥ് റാവത്ത് ആണ് മരിച്ചത്. വിദ്യാര്‍ത്ഥിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. എന്നിരുന്നാലും യത്ഥാര്‍ത്ഥ കാരണം ഇത് വരെ കണ്ടെത്താനായിട്ടില്ല. പൊലീസ് ഉദ്യോഗസ്ഥര്‍ സിസിടിവി പരിശോധിക്കുകയും വിദ്യാര്‍ത്ഥികളെയും സംഭവ സമയത്ത് അവിടെയുണ്ടായിരുന്ന ജീവനക്കാരെയും ചോദ്യം ചെയ്ത് വരികയാണെന്നും പൊലീസ് പ്രസ്താവനയില്‍ പറയുന്നു. 

വിശദമായ അന്വേഷണം നടന്ന് വരികയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version