Site icon Janayugom Online

കോട്ടയം മാലത്ത് കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

drown to death

കോട്ടയം മണർകാട് മാലത്ത് കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. മണർകാട് സെന്റ് മേരീസ് സ്‌കൂളിലെ കൊമേഴ്‌സ് അധ്യാപകൻ ബെന്നിയുടെ മകൻ അമലാണ് മരിച്ചത്. മണർകാട് മാലം മേത്താപ്പറമ്പിലെ റബർ തോട്ടിത്തിലാണ് അമൽ അഞ്ചംഗ സംഘത്തിനൊപ്പം കുളിക്കാനിറങ്ങിയത്. തുടർന്നു ഇയാളെ കാണാതാകുകയായിരുന്നു. ഒരു മണിക്കൂറോളം അഗ്നിരക്ഷാ സേനയും, നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ ആണ് മൃതദേഹം കണ്ടെത്തിയത്.

Eng­lish Sum­ma­ry: A stu­dent drowned while tak­ing a bath in Kot­tayam Malam

You may like this video also

Exit mobile version