Site iconSite icon Janayugom Online

ഓടിക്കൊണ്ടിരുന്ന ബസിന് മുകളിലേക്ക് മരം വീണു; വണ്ടൂരിൽ നിരവധിപേർക്ക് പരിക്ക്

വണ്ടൂരിൽ ഓടിക്കൊണ്ടിരുന്ന ബസിന് മുകളിലേക്ക് ആൽമരം കടപുഴകി വീണ് നിരവധി പേർക്ക് പരിക്ക്. ബസിൻറെ പിൻവശം പൂർണമായും തകർന്നു. അപകടത്തിൽ ബസിൻറെ പുറക് വശത്ത് കുടുങ്ങിപ്പോയ യുവാവിനെ അരമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ പുറത്തെടുത്തു. ഇയാളുടെ നില ഗുരുതരമാണ്. 

പെരിന്തൽമണ്ണ ഭാഗത്തുനിന്നു വഴിക്കടവിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. മരം വീഴുന്നത് കണ്ട് ബസ് സൈഡിലേക്ക് ഒതുക്കാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും മരം ബസിന് മുകളിലേക്ക് പതിച്ചിരുന്നു. കൂട്ടനിലവിളിയെത്തുടർന്ന് സ്ഥലത്ത് ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തി ആളുകളെ പുറത്തെത്തിച്ചത്. ബസിൻറെ മുൻ സീറ്റുകളിൽ ഇരുന്ന ആളുകൾ പുറത്തിറങ്ങിയിരുന്നു. പുറകിലെ സീറ്റിൽ കുടുങ്ങിപ്പോയ യുവാവിനെ അഗ്നിരക്ഷാ സേനയും ട്രോമ കെയറും ചേർന്നാണ് പുറത്തെത്തിച്ചത്. ഇരുപത് പേരാണ് ബസിലുണ്ടായിരുന്നത്. 

Exit mobile version