എറണാകുളത്ത് രണ്ടര വയസ്സുകാരി വെള്ളത്തിൽ വീണ് മരിച്ചു. വടക്കൻ പറവൂരിലെ ജോഷിയുടെയും ജാസ്മിന്റെയും മകൾ ജൂഹി ആണ് മരിച്ചത്. കളിക്കുന്നതിനിടയില്‍ വീടിനോട് ചേർന്നുള്ള തോട്ടിൽ വീഴുകയായിരുന്നു. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം സംഭവിച്ചത്. സ്ലാബ് ഇടാതെ ഒഴിച്ചിട്ട ഭാഗത്ത് കൂടിയാണ് കുട്ടി തോട്ടിലേക്ക് വീണത്. കുട്ടിയെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രണ്ടര വയസുകാരി കളിക്കുന്നതിനിടെ വെള്ളത്തിൽ വീണ് മരിച്ചു
