പാചകവാതക സിലിണ്ടർ വിതരണം നടത്തുന്ന വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് വീട്ടിലേക്ക് ഇടിച്ചുകയറി. കളമശ്ശേരി ടി ഒ ജി പാസ് റോഡിന് സമീപം മദർ തെരേസ റോഡിലായിരുന്നു അപകടം. കളമശ്ശേരിയിലെ സ്വകാര്യ ഗ്യാസ് ഏജൻസിയിൽനിന്നും പ്രദേശത്ത് സിലിണ്ടറുകൾ വിതരണം ചെയ്യുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. കുത്തനെയുള്ള ഇറക്കത്തിൽ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ഇതോടെ സമീപത്തെ വീടിന്റെ മതിൽ തകർത്ത് വീടിന്റെ അടുക്കളഭാഗത്തെ ഭിത്തിയിൽ ഇടിച്ച് നിൽക്കുകയായിരുന്നു.
അപകട സമയത്ത് ഒരാൾ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ആർക്കും പരിക്കില്ല.
പാചകവാതക സിലിണ്ടർ കയറ്റിയ വാഹനം വീട്ടിലേക്ക് ഇടിച്ചുകയറി; ആർക്കും പരിക്കില്ല

