Site iconSite icon Janayugom Online

സ്വാഗതസംഘം രൂപികരിച്ചു

യുവകലാസാഹിതി യു.എ.ഇ., വിദ്യാർഥികൾക്കായി സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ മാതൃകയിൽ സംഘടിപ്പിക്കുന്ന സീസൺ 2 യു.എ.ഇ.തല കലോത്സവത്തിന്റെ ഭാഗമായി റാസൽഖൈമ മേഖലതല സ്വാഗതസംഘം രൂപവത്കരിച്ചു. നവംബറിലാണ് കലോത്സവം. പ്രദോഷ് കിന്നരേശന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അജിത് സ്വാഗതം പറഞ്ഞു. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ വിൽസൺ തോമസ്, സുഭാഷ് ദാസ്, അജി കണ്ണൂർ, സർഗറോയ്, റോയ് നെല്ലിക്കോട്, നൗഷാദ് അറയ്ക്കൽ എന്നിവർ സംസാരിച്ചു. നിസാർ വളാഞ്ചേരി നന്ദി അറിയിച്ചു.

​കലോത്സവത്തിന്റെ രക്ഷാധികാരികളായി അസീസ് അന്താറത്തറ, പ്രദോഷ് കിന്നരേശൻ എന്നിവരെയും സലിം ചന്ദനത്ത് ചെയർമാനായും നൗഷാദ് അറയ്ക്കൽ കൺവീനറായും തിരഞ്ഞെടുത്തു. വിവിധ സബ്കമ്മിറ്റി ഭാരവാഹികളെയും കമ്മിറ്റി അംഗങ്ങളെയും യോഗത്തിൽ വെച്ച് തിരഞ്ഞെടുത്തു.

Exit mobile version