Site iconSite icon Janayugom Online

കൊല്ലത്ത് തിമിംഗലസ്രാവ് കരയിലെത്തി

കൊല്ലത്ത് തിമിംഗലസ്രാവ് കരയിലെത്തി. പരവൂര്‍ തെക്കുംഭാഗം പള്ളിക്ക് പടിഞ്ഞാറ് തീരത്താണ് സ്രാവ് കരയ്ക്കടിഞ്ഞത്. സര്‍ഫിങ്ങ് ചെയ്തുകൊണ്ടിരുന്ന വിനോദസഞ്ചാരികള്‍ നാട്ടുകാരുടെ സഹായത്തോടെ സ്രാവിനെ കടലിലേക്ക് തള്ളിവിട്ടു. വീണ്ടും തിരിച്ചുവന്നെങ്കിലും ബോട്ട് ഉപയോഗിച്ച് സുരക്ഷിത സ്ഥാനത്തെത്തിച്ചു. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് സംഭവം. റെസ്‌ക്യൂവര്‍ ശംഖുമുഖം അജിത് സ്ഥലത്ത് എത്തിയിരുന്നു. നവംബര്‍ മാസം മുതല്‍ ഗുജറാത്ത് തീരത്തുനിന്നു തിമിംഗല സ്രാവുകളുടെ ദേശാടനം ഉള്ളതാണ്. കമ്പവലയില്‍ കുരുങ്ങിയാണ് പലപ്പോഴും കരയിലേക്ക് എത്തുന്നതെന്ന് കൊല്ലം ഫാത്തിമമാതാ കോളേജിലെ സുവോളജി വിഭാഗം മേധാവി ഡോ. പി ജെ സര്‍ളിന്‍ പറഞ്ഞു. 

Exit mobile version