സ്ക്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന അമ്മയ്ക്കും മകൾക്കും വെട്ടേറ്റു. മലപ്പുറം തലപ്പാറയിലാണ് ഞെട്ടിക്കുന്ന സംഭവം. ബൈക്കിൽ ഓവർടേക്ക് ചെയ്തെത്തിയ ആൾ ഇരുവരെയും വെട്ടുകയായിരുന്നു. മൂന്നിയൂർ പാലക്കൽ സ്വദേശി സുമി(40), മകൾ ഷബ ഫാത്തിമ(17) എന്നിവർക്കാണ് വെട്ടേറ്റത്. പരിക്കേറ്റ ഇരുവരെയും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വലത് കൈയ്ക്കാണ് രണ്ട് പേർക്കും വെട്ടേറ്റത്. സംഭവത്തിൽ തിരൂരങ്ങാടി പൊലീസ് അന്വേഷണം ആരംഭിച്ചു.
മലപ്പുറത്ത് സ്ക്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന സ്ത്രീകൾക്ക് വെട്ടേറ്റു
