Site iconSite icon Janayugom Online

കടുത്ത തണുപ്പകറ്റാൻ ട്രക്കിനുള്ളിൽ ഹീറ്റർ പ്രവർത്തിപ്പിച്ച് ഉറങ്ങി; യുഎഇയിൽ മലയാളി യുവാവിന് ദാരുണാന്ത്യം

യുഎഇയിലെ ഫുജൈറയിൽ ട്രക്കിനുള്ളിൽ ഹീറ്ററിട്ടു കിടന്നുറങ്ങിയ മലയാളി യുവാവ് ശ്വാസം മുട്ടി മരിച്ചു. വടകര വള്ളിക്കാട് സ്വദേശി അൻസാർ (28) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് അൻസാറിനെ ട്രക്കിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അടച്ചിട്ട വാഹനത്തിനുള്ളിൽ ഹീറ്ററിൽ നിന്നുള്ള പുക ശ്വസിച്ചതും ഓക്സിജന്റെ കുറവുമാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനം. 

ഗൾഫിൽ ഏതാനും ആഴ്ചകളായി കടുത്ത തണുപ്പാണ് അനുഭവപ്പെടുന്നത്. ഇത് പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് അൻസാര്‍ ട്രക്കിനുള്ളില്‍ ഹീറ്റര്‍ പ്രവര്‍ത്തിപ്പിച്ചതെന്നാണ് നിഗമനം. മൃതദേഹം നടപടികൾ പൂർത്തിയാക്കി ഉടൻ നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Exit mobile version