
യുഎഇയിലെ ഫുജൈറയിൽ ട്രക്കിനുള്ളിൽ ഹീറ്ററിട്ടു കിടന്നുറങ്ങിയ മലയാളി യുവാവ് ശ്വാസം മുട്ടി മരിച്ചു. വടകര വള്ളിക്കാട് സ്വദേശി അൻസാർ (28) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് അൻസാറിനെ ട്രക്കിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അടച്ചിട്ട വാഹനത്തിനുള്ളിൽ ഹീറ്ററിൽ നിന്നുള്ള പുക ശ്വസിച്ചതും ഓക്സിജന്റെ കുറവുമാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനം.
ഗൾഫിൽ ഏതാനും ആഴ്ചകളായി കടുത്ത തണുപ്പാണ് അനുഭവപ്പെടുന്നത്. ഇത് പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് അൻസാര്‍ ട്രക്കിനുള്ളില്‍ ഹീറ്റര്‍ പ്രവര്‍ത്തിപ്പിച്ചതെന്നാണ് നിഗമനം. മൃതദേഹം നടപടികൾ പൂർത്തിയാക്കി ഉടൻ നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.