പോക്സോ കേസില്‍പ്പെടുത്തിയെന്നാരോപിച്ച് യുവാവ് പുഴയില്‍ ചാടി ജീവനൊടുക്കി. വയനാട് പനമരത്താണ് സംഭവം. അഞ്ചുകുന്ന് മാങ്കാനി സ്വദേശി രതിന്‍ ആണ് മരിച്ചത്. എന്നാല്‍ പോക്സോ കേസെടുത്തിട്ടില്ലെന്നും പൊതുസ്ഥലത്ത് പ്രശ്നമുണ്ടാക്കിയതിനാണ് കേസെടുത്തതെന്നും കമ്പളങ്ങാട് പൊലീസ് പറഞ്ഞു.