തിരുവനന്തപുരത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ ബസുകള്‍ക്കിടയില്‍ ഞെരുങ്ങി യുവാവിന് ദാരുണാന്ത്യം. കേരള ബാങ്ക് ജീവനക്കാരനായ ഉല്ലാസാണ് കിഴക്കേക്കോട്ടയില്‍ വച്ച് ബസുകള്‍ക്കിടയില്‍ പെട്ടത്. ഇദ്ദേഹത്തെ ഉടന്‍ തന്നെ പൊലീസ് വാഹനത്തില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പഴവങ്ങാടി ഭാഗത്ത് വച്ച് യുടേണ്‍ എടുത്ത കെഎസ്ആര്‍ടിസി ബസിന് മുന്നിലേക്ക് മറ്റൊരു സ്വകാര്യ ബസ് യുടേണ്‍ എടുക്കുകയായിരുന്നു. ഇതോടെ രണ്ട് ബസിനും ഇടയില്‍ പെട്ട ഉല്ലാസ് ഞെരിഞ്ഞമരുകയായിരുന്നു.

