മലപ്പുറത്ത് വന്യജീവി ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം.കാളികാവിൽ മലമുകളിൽ യുവാവിനെ പുലി ആക്രമിച്ച് കടിച്ചു കൊണ്ടുപോവുകയായിരുന്നു. ടാപ്പിംഗ് തൊഴിലാളി കാളികാവ് കല്ലാമൂല സ്വദേശി അബ്ദുൽ ഗഫൂർ ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഗഫൂറിന്റെ മൃതദേഹം കണ്ടെത്തിയത്.
ഗഫൂറിനെ പുലിയാണ് പിടിച്ചതെന്ന് ഒപ്പമുണ്ടായിരുന്ന ആളാണ് പറഞ്ഞത്. തുടര്‍ന്ന് വനംവകുപ്പും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ഗഫൂറിന്റെ മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് പുലിക്കായുള്ള തിരച്ചിൽ തുടരുന്നു.
മലപ്പുറത്ത് വന്യജീവി ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം

