കളമശേരിയിൽ കഞ്ചാവുമായി യുവാവ് പിടിയില്‍. എറണാകുളം ഉദ്യോഗമണ്ഡലിലെ മഞ്ഞുമ്മൽ എംഎൽഎ റോഡിന് സമീപം കൂനത്ത് വീട്ടിൽ കെആർ രാഹിൻ (26) ആണ് പിടിയിലായത്. കളമശ്ശേരി,വട്ടേക്കുന്നം,മേക്കേരി ലൈൻ റോഡിന് സമീപത്ത് സ്‌കൂട്ടറുമായി നിന്ന ഇയാളെ സംശയം തോന്നി പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. സ്കൂട്ടറിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 2.144 ഗ്രാം കഞ്ചാവ് ഇയാളുടെ പക്കല്‍ നിന്ന് പൊലീസ് കണ്ടെടുത്തു.
കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യയുടെ നിർദേശ പ്രകാരം നഗരത്തിൽ വ്യാപകമായി ലഹരി പരിശോധന നടക്കുന്നതായി പൊലീസ് അറിയിച്ചു. ഡാൻസാഫ് ടീമും പൊലീസും സംയുക്തമായാണ് പരിശോധനകൾ നടത്തുന്നത്. ഡിസിപിമാരായ അശ്വതി ജിജി, ജുവനപ്പുടി മഹേഷ് എന്നിവരുടെ മേൽനോട്ടത്തിലാണ് പരിശോധനകൾ. നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ കെഎ അബ്ദുൾ സലാമിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമാണ് കളമശേരിയിൽ നിന്ന് കഞ്ചാവ് വിൽപ്പനക്കാരനായ പ്രതിയെ പിടികൂടിയത്.

