22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 18, 2026
January 14, 2026
January 8, 2026
January 4, 2026
January 2, 2026
January 1, 2026
December 31, 2025
December 24, 2025

വില്‍പ്പനയ്ക്കെത്തിച്ച രണ്ട് കിലോയിലേറെ കഞ്ചാവുമായി യുവാവ് പിടിയില്‍

Janayugom Webdesk
കൊച്ചി
September 25, 2025 2:35 pm

കളമശേരിയിൽ കഞ്ചാവുമായി യുവാവ് പിടിയില്‍. എറണാകുളം ഉദ്യോഗമണ്ഡലിലെ മഞ്ഞുമ്മൽ എംഎൽഎ റോഡിന് സമീപം കൂനത്ത് വീട്ടിൽ കെആർ രാഹിൻ (26) ആണ് പിടിയിലായത്. കളമശ്ശേരി,വട്ടേക്കുന്നം,മേക്കേരി ലൈൻ റോഡിന് സമീപത്ത് സ്‌കൂട്ടറുമായി നിന്ന ഇയാളെ സംശയം തോന്നി പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. സ്കൂട്ടറിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 2.144 ഗ്രാം കഞ്ചാവ് ഇയാളുടെ പക്കല്‍ നിന്ന് പൊലീസ് കണ്ടെടുത്തു.

കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യയുടെ നിർദേശ പ്രകാരം നഗരത്തിൽ വ്യാപകമായി ലഹരി പരിശോധന നടക്കുന്നതായി പൊലീസ് അറിയിച്ചു. ഡാൻസാഫ് ടീമും പൊലീസും സംയുക്തമായാണ് പരിശോധനകൾ നടത്തുന്നത്. ഡിസിപിമാരായ അശ്വതി ജിജി, ജുവനപ്പുടി മഹേഷ് എന്നിവരുടെ മേൽനോട്ടത്തിലാണ് പരിശോധനകൾ. നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ കെഎ അബ്ദുൾ സലാമിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമാണ് കളമശേരിയിൽ നിന്ന് കഞ്ചാവ് വിൽപ്പനക്കാരനായ പ്രതിയെ പിടികൂടിയത്.

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.