കൊല്ലത്ത് യുവാവിനെ ആക്രമിച്ച് തട്ടികൊണ്ടുപോയ കേസില്‍ പ്രതികള്‍ പിടിയില്‍. തൃശൂര്‍ സ്വദേശി ആരോമലിനെയാണ് ഇന്നലെ രാത്രി തട്ടിക്കൊണ്ടുപോയത്. സംഭവത്തില്‍ ശൂരനാട് സ്വദേശികളായ നാല് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇരവിപുരം പോലീസാണ് പ്രതികളെ പിടികൂടിയത്. വാഹന വില്‍പനയുമായി ബന്ധപ്പെട്ട സാമ്പത്തിക തര്‍ക്കമാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പ്രതികള്‍ക്കെതിരെ വധ ശ്രമത്തിനും തട്ടിക്കൊണ്ടുപോകലിനും കേസെടുത്തു.
കൊല്ലത്ത് യുവാവിനെ ആക്രമിച്ച് തട്ടികൊണ്ടുപോയ സംഭവം; പ്രതികള്‍ അറസ്റ്റില്‍

