വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. കാപ്പാട് പണിയ ഉന്നതിയിൽ മനു(45) ആണ് കൊല്ലപ്പെട്ടത്. ഇന്നലെയായിരുന്നു സംഭവം. കടയിൽ പോയി സാധനം വാങ്ങി തിരികെ വരികയായിരുന്ന മനുവിനെ കാട്ടാന ആക്രമിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. എന്നാല്‍, ഭാര്യയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ചൊവ്വാഴ്ച രാവിലെ വനത്തിനോട് ചേര്‍ന്ന വയലിലാണ് മനുവിന്റെ മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് വനപാലകരടക്കം സ്ഥലത്തെത്തിയിട്ടുണ്ട്.
വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു; ഭാര്യയെ കാണാനില്ല

