Site iconSite icon Janayugom Online

ഉത്സവപ്പറമ്പിൽ യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ചു; പ്ര​തി​ അ​റ​സ്റ്റില്‍

ഉ​ത്സ​വ​പ്പ​റ​മ്പി​ൽ സ്റ്റാ​ൾ ന​ട​ത്തി​യ യു​വാ​വി​നെ കു​ത്തി​യ കേ​സി​ല്‍ പ്ര​തി​യെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തി​രു​മ​ല പൂ​ജ​പ്പു​ര സ്വദേശി ബൈ​ജു​വി​നെ (48) ആ​ണ് ആ​ര്യ​നാ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ആ​ര്യ​നാ​ട് തോ​ളൂ​ർ ചെ​മ്പ​ക​മം​ഗ​ലം ക്ഷേ​ത്രത്തിലെ ഉ​ത്സ​വ​പ്പ​റ​മ്പി​ൽ രാ​ത്രി 12 ഓ​ടെ​യാ​യിരുന്നു സം​ഭ​വം. ഉ​ത്സ​വ​പ്പ​റ​മ്പി​ൽ താ​ൽ​കാ​ലി​ക ഫാ​ൻ​സി സ്റ്റാ​ൾ ന​ട​ത്തി​യിരുന്ന മ​ല​യി​ൻ​കീ​ഴ് സ്വദേശി ഹ​രി​കു​മാ​റി​നാ​ണ് കുത്തേറ്റത്. 

സ്റ്റാ​ളി​ലെ സ​ഹാ​യി​യാ​യി​രു​ന്നു ബൈ​ജു. ബൈ​ജു കു​ഴ​പ്പ​ക്കാ​ര​നാ​ണെ​ന്ന് കാ​മു​കി​യോ​ട് ഹ​രി​കു​മാ​ർ പ​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ഇ​രു​വ​രും ത​മ്മി​ൽ വാ​ക്കു​ത​ർ​ക്ക​ത്തിലേര്‍പ്പെടുകയായിരുന്നു.​ തു​ട​ർ​ന്ന് സ്റ്റാ​ളി​നു​ള്ളി​ൽ ക​യ​റി വി​ൽ​പ​ന​ക്ക് വ​ച്ചി​രു​ന്ന ക​ത്തി​കൊ​ണ്ട് ഹ​രി​കു​മാ​റി​ന്റെ വ​യ​റി​ൽ കു​ത്തു​ക​യാ​യി​രു​ന്നു. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ച ഹ​രി​കു​മാ​ർ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്. സംഭവത്തില്‍ പ്ര​തി​യെ ആ​ര്യ​നാ​ട് ഇ​ൻ​സ്പെ​ക്ട​ർ വി.​എ​സ്. അ​ജീ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സി.​പി.​ഒ​മാ​രാ​യ ഷി​ബു, ജോ​സ്, ആ​ദി​ൽ അ​ലി എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘം അ​റ​സ്റ്റ് ചെ​യ്തു. പ്ര​തി​യെ നെ​ടു​മ​ങ്ങാ​ട് കോ​ട​തി റി​മാ​ൻ​ഡ് ചെയ്തു. 

Exit mobile version