ബാലരാമപുരത്ത് പനി ബാധിച്ച യുവാവ് മരിച്ചു. അമീബിക് മസ്തിഷ്ക ജ്വരമാണോയെന്ന് സംശയിക്കുന്നുണ്ട്. ബാലരാമപുരം തലയൽ വിഎസ് ഭവനിൽ അനിൽകുമാർ(49) ആണ് മരിച്ചത്. കഴിഞ്ഞ 10ാം തീയതിയാണ് ഇദ്ദേഹത്തെ പനി ബാധിച്ചതിനെത്തുടർന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് മെഡിക്കൽ കോളജിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് അനിൽ മരണപ്പെട്ടത്.
ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ അമീബിക് മസ്തിഷ്ക ജ്വരമെന്ന് സ്ഥിരീകരിച്ചെങ്കിലും അന്തിമ റിപ്പോർട്ട് വന്നിട്ടില്ല. അനിൽ കുളത്തിലോ മറ്റ് സ്ഥലങ്ങളിലോ പോയി കുളിക്കാറില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. തലയൽ ദേവീവിലാസം യുപി സ്കൂളിലെ ജീവനക്കാരനാണ് അനിൽകുമാർ.

