Site iconSite icon Janayugom Online

യുവതിയെ ഗർ‍ഭഛിദ്രത്തിന് സമ്മർദ്ദം ചിലത്തി; രാഹുൽ മാങ്കൂട്ടത്തിനെതിരെ പൊലീസിൽ പരാതി

യുവതിയെ ഗർ‍ഭഛിദ്രത്തിന് സമ്മർദ്ദം ചിലത്തി എന്ന് കാട്ടി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ പൊലീസിൽ പരാതി. യുവതിയോട് നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടത്താന്‍ സമ്മര്‍ദം ചെലുത്തിയിതിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ ഷിന്റോ സെബാസ്റ്റ്യനാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ബാലാവകാശ കമ്മിഷനും പരാതി നൽകിയിട്ടുണ്ട്. 

തനിക്കെതിരെ എവിടെയും പരാതിയില്ലെന്നും ആരും പരാതിപ്പെട്ടിട്ടില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ അവകാശപ്പെട്ടതിനു പിന്നാലെയാണ് പരാതിയിലെ വിവരങ്ങൾ പുറത്തു വന്നത്. യുവതിയുമായി രാഹുൽ നടത്തി എന്നവകാശപ്പെടുന്ന ഫോൺ സംഭാഷണം ഉള്‍പ്പെടെയാണ് പരാതി നൽകിയിരിക്കുന്നത്. രാഹുലും മാധ്യമപ്രവര്‍ത്തകയായ യുവതിയും നടത്തിയ ഫോണ്‍ സംഭാഷണം മണിക്കൂറുകൾക്ക് മുൻപ് പുറത്തുവന്നതോടെയാണ് ഇക്കാര്യം പുറംലോകം അറിഞ്ഞത്. യുവതി ഗര്‍ഭിണി ആയതും അതിനെ കുറിച്ചുള്ള തര്‍ക്കങ്ങളുമാണ് ഫോണ്‍ സംഭാഷണത്തിലുള്ളത്. വിഷയത്തില്‍ യുവതി രാഹുലിനെതിരെ ഔദ്യോഗികമായി പീഡന പരാതി നല്‍കിയിട്ടില്ല.

Exit mobile version