Site icon Janayugom Online

നവജാതശിശുക്കൾക്ക് ജനന സർട്ടിഫിക്കറ്റുകൾക്കൊപ്പം ആധാർ: എല്ലാ സംസ്ഥാനങ്ങളിലും നടപ്പിലാക്കും

നവജാതശിശുക്കൾക്ക് ജനനസർട്ടിഫിക്കറ്റിനൊപ്പം ആധാർ കാർഡും ലഭ്യമാക്കുന്ന പദ്ധതി എല്ലാ സംസ്ഥാനങ്ങളിലാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. നിലവിൽ രാജ്യത്തെ 16 സംസ്ഥാനങ്ങളിലാണ് ആധാറുമായി ബന്ധിപ്പിച്ച് ജനന രജിസ്ട്രഷൻ നടപ്പിലാക്കുന്നത്. ഇത് വൈകാതെ എല്ലാ സംസ്ഥാനങ്ങളിലും നടപ്പിലാക്കാനാണ് ശ്രമം.
നവജാതശിശുക്കൾക്ക് ആധാർ നമ്പർ നൽകുന്നതിനുള്ള സൗകര്യം യുനീക് ഐഡന്‍റിഫികേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ഒരുക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

അഞ്ച് വയസുവരെയുള്ള കുട്ടികളുടെ ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കില്ല. എന്നാൽ അഞ്ച് വയസ് പൂർത്തിയാൽ ആധാർ പുതുക്കണം. രാജ്യത്ത് ഇതുവരെ 134 കോടി ആധാറുകൾ നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം മാത്രം 20കോടി ആളുകളാണ് പുതുതായി ആധാർ എടുക്കുകയും വിവരങ്ങൾ പുതുക്കയും ചെയ്തതത്.

നേരത്തെ, ​പത്ത് വ​ർ​ഷം മു​മ്പു​ള്ള ആ​ധാ​ർ കാ​ർ​ഡി​ലെ വി​വ​ര​ങ്ങ​ൾ പു​തു​ക്ക​ണ​മെ​ന്ന് യുഐഡിഎഐ അറിയിച്ചിരുന്നു.

Eng­lish Sum­ma­ry: Aad­haar For New­borns Along With Birth Cer­tifi­cates In All States
You may also like this video

Exit mobile version