Site iconSite icon Janayugom Online

പഞ്ചാബിലെ ജലന്ധർ മണ്ഡലത്തില്‍ ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കി ആംആദ്മി പാര്‍ട്ടി

bjpbjp

ആംആദ്മി പാര്‍ട്ടിയില്‍ നിന്നും കൂറുമായി ബിജെപിയിലെത്തിയ ആള്‍ക്കും, ബിജെപിക്കും പഞ്ചാബിലെ ജനങ്ങള്‍ കനത്ത തിരിച്ചടിയാണ് നല്‍കിയത്. ഉപതിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി സ്ഥാനാർഥി മൊഹിന്ദര്‍ ഭഗതിന് ജയം. അഭിമാനപോരാട്ടമായിരുന്നു മണ്ഡലത്തിൽ ആം ആദ്മി പാർട്ടിക്ക്. ബിജെപിയിലേക്ക് ചേക്കേറിയ സിറ്റിങ് എംഎൽഎ ശീതൾ അങ്കുറലിനുള്ള പകരം വീട്ടൽ കൂടിയായിരുന്നു എഎപിയുടേത്.

എഎഎപി എംഎല്‍എ ആയിരുന്ന ശീതൾ അംഗുറല്‍ മാർച്ച് 28‑ന് ബിജെപിയില്‍ ചേര്‍ന്നതിനെത്തുടര്‍ന്നാണ് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്. ബിജെപിയുടെ ടിക്കറ്റിലാണ് ശീതൾ മത്സരിച്ചത്. സുരീന്ദര്‍ കൗറാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. മുഖ്യമന്ത്രി ഭഗവന്ദ് മന്‍ ഇവിടെ വീട് വാടകയ്‌ക്കെടുത്ത് ക്യാമ്പ് ചെയ്താണ് എഎപിക്കായി പ്രചാരണം നടത്തിയിരുന്നത്. 37325 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മൊഹിന്ദര്‍ ഭഗതിന്റെ ജയം. ബിജെപി സ്ഥാനാർഥി ശീതള്‍ 17921 വോട്ടുകള്‍ നേടി രണ്ടാമതായി.

16757 വോട്ടുകളോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സുരീന്ദര്‍ കൗര്‍ മൂന്നാമതുമായി. കഴിഞ്ഞ വർഷം ബിജെപി വിട്ട് ആം ആദ്മി പാർട്ടിയിൽ എത്തിയ നേതാവാണ് മൊഹിന്ദര്‍ ഭഗത്. മുൻ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായിരുന്ന ചുന്നി ലാൽ ഭഗതിന്റെ മകൻ കൂടിയാണ് അദ്ദേഹം. 2022‑ൽ ഇതേ മണ്ഡലത്തിൽ അദ്ദേഹം ബിജെപി സ്ഥാനാർഥിയായി മത്സരിച്ചിരുന്നെങ്കിലും ജയിച്ചിരുന്നില്ല. രണ്ട് പ്രാവശ്യം ജലന്ധറിൽ ബിജെപി ടിക്കറ്റിൽ മൊഹിന്ദര്‍ ഭഗത് മത്സരിച്ചിരുന്നു. 1998–2001, 2017–2020 കാലയളവിൽ പഞ്ചാബ് ബിജെപി വൈസ് പ്രസിഡന്റ് ആയിരുന്നു. 

Eng­lish Summary:
Aam Aad­mi Par­ty gave a heavy blow to BJP in Jaland­har con­stituen­cy of Punjab

You may also like this video:

Exit mobile version