Site iconSite icon Janayugom Online

അഭിമന്യു കൊലപാതകം; കേസില്‍ റിപ്പോര്‍ട്ട് തേടി ഹൈക്കോടതി

മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട വിചാരണ വൈകുന്നതിനെ ചോദ്യം ചെയ്ത് ഹൈക്കോടതി. കേസില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടു. വിചാരണ വൈകുന്നതിനെ ചോദ്യം ചെയ്ത് അഭിമന്യുവിന്റെ അമ്മ ഭൂപതി നല്‍കിയ ഹര്‍ജിയിലാണ് നടപടി. കേസ് ജനുവരി 17ന് വീണ്ടും പരിഗണിക്കും.

2018 ജൂലൈ 2ന് ആയിരുന്നു എറണാകുളം മഹാരാജാസ് കോളജ് വിദ്യാര്‍ത്ഥിയും എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന അഭിമന്യു കൊല്ലപ്പെട്ടത്. ചുമരെഴുത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട് ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. 

Exit mobile version