Site icon Janayugom Online

പുതുശേരിമലയിൽ നൂറോളം പേർ സിപിഐയിലേക്ക്

റാന്നി പുതുശേരിമലയിൽ നൂറോളം പേർ സി.പി.ഐയിലേക്ക്. മുൻ ഗ്രാമ പഞ്ചായത്ത് അംഗം രഞ്ജിത്ത് കേളശ്ശേരി ഉൾപ്പെടെ വിവിധ രാഷ്ട്രിയ പാർട്ടിയിൽ പ്രവർത്തിച്ച് വന്നവരാണ് സി.പി.ഐയിലേക്ക് എത്തിയത്.സ്വീകരണ യോഗം സംസ്ഥാന കൺട്രോൾ കമ്മീഷനംഗം എം. വി വിദ്യാധരൻ ഉദ്ഘാടനം ചെയ്തു. രഞ്ജിത്ത് കേളശ്ശേരി അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗങ്ങളായ ലിസ്സി ദിവാൻ,ടി. ജെ ബാബുരാജ്,ലോക്കല്‍ സെക്രട്ടറി തെക്കേപ്പുറം വാസുദേവന്‍, കിസ്സാൻ സഭ ജില്ലാ വൈസ് പ്രസിഡന്റ് ജോജോ കോവൂർ, ടി.കെ അനു,മധു പാറയ്ക്കലേത്ത് എന്നിവർ പ്രസംഗിച്ചു.

 

Eng­lish Sum­ma­ry: About 100 peo­ple joined the CPI in Puthusherimala

 

You may like this video also

Exit mobile version