അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെതിരെ അധിക്ഷേപ പോസ്റ്റിട്ട കോൺഗ്രസ് പ്രവർത്തകയ്ക്കെതിരെയാണ് പൊലീസ് കേസെടുത്തു. ഡിവൈഎഫ്ഐ നൽകിയ പരാതിയെ തുടര്‍ന്നാണ് കേസ്. പൊലീസ് ആക്ടും, ഭാരതീയ ന്യായ സംഹിതയിലെ 192 വകുപ്പ് പ്രകാരവുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഏലൂരിലെ പ്രാദേശിക കോൺഗ്രസ് പ്രവർത്തകയാണ് വൃന്ദ. വിഎസിനെതിരെ അധിക്ഷേപിച്ചുകൊണ്ടുള്ള പോസ്റ്റ് വിവാദമായതോയെ ഫേസ്ബുക്കിൽ നിന്നും പോസ്റ്റ് വൃന്ദ നീക്കം ചെയ്തു.
വിഎസിനെതിരെ അധിക്ഷേപ പോസ്റ്റ്; കോൺഗ്രസ് പ്രവർത്തകയ്ക്കെതിരെ കേസ്

