കഴക്കൂട്ടത്ത് കാർ റേസിങ്ങിനിടെയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കാറിലുണ്ടായിരുന്ന ഒരു യുവതിയടക്കം രണ്ട് പേരുടെ നില ഗുരുതരമായി തുടരുന്നു. ബാലരാമപുരം സ്വദേശി ഷിബിൻ(28) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ കഴക്കൂട്ടം ദേശീയപാതയിൽ വച്ചാണ് അപകടം ഉണ്ടായത്. ടെക്നോപാർക്കിന് സമീപത്ത് ഒരു തൂണിൽ ഇടിച്ച് കാർ മറിയുകയായിരുന്നു. ഷിബിനാണ് കാർ ഓടിച്ചിരുന്നത്. പരിക്കേറ്റ മൂന്ന് പേർ തിരുവനന്തപുരം മെഡിക്കൽ കോെളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കാർ റേസിങ്ങിനിടെ അപകടം; കഴക്കൂട്ടത്ത് യുവാവ് മരിച്ചു,രണ്ട് പേരുടെ നില ഗുരുതരം

