കണ്ണൂർ അഴീക്കോട് ക്ഷേത്രത്തിൽ വെടിക്കെട്ടിനിടെ അപകടം. അഴീക്കോട് മുച്ചിരിയിൻ ക്ഷേത്രത്തിലാണ് അപകടം നടന്നത്. വെടിക്കെട്ടിനിടെ അമിട്ട് ആൾക്കൂട്ടത്തിനിടയിലേക്ക് വീണ് പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടം.
കണ്ണൂർ അഴീക്കോട് ക്ഷേത്രത്തിൽ വെടിക്കെട്ടിനിടെ അപകടം; അഞ്ച് പേർക്ക് പരിക്ക്

