മുതലപ്പൊഴിയിൽ അപകടം. അഴിമുഖത്ത് വള്ളം തലകീഴായി മറിയുകയായിരുന്നു. മൂന്ന് പേരാണ് വള്ളത്തിലുണ്ടായിരുന്നത്. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിവരികയായിരുന്ന വള്ളമാണ് മറിഞ്ഞത്. അഴിമുഖത്തേക്ക് അടുപ്പിക്കുന്ന സമയം ശക്തമായ തിരമാലയിൽ പെടുകയായിരുന്നു. ഇതോടെ വള്ളത്തിലുണ്ടായിരുന്ന മൂന്ന് പേരും കടലിലേക്ക് വീണു. ഇവർ നീന്തി രക്ഷപ്പെടുകയായിരുന്നു. മറ്റ് മത്സ്യത്തൊഴിലാളികളും സ്ഥലത്തുണ്ടായിരുന്നു. ഇവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
വെട്ടുതുറ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വള്ളമാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് അഴിമുഖത്ത് അതിശക്തമായ തിരമാല ഇല്ലാതിരുന്നതാണ് അപകടത്തിൻറെ തീവ്രത കുറച്ചത്.

